Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foundation Stones

Thrissur

വീ​ടു​ക​ൾ​ക്കു ത​റ​ക്ക​ല്ലി​ട്ടു

പ​ള്ളി​ക്കു​ന്ന്: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മൂ​ന്നു കു​ടു​ബ​ങ്ങ​ൾ​ക്ക് ദ​ർ​ശ​ന സ​ർ​വീ​സ് സൊ​സൈ​റ്റി നി​ർ​മി​ക്കു​ന്ന വീ​ടു​ക​ളു​ടെ ത​റ​ക്ക​ല്ലി​ട്ടു. ദ​ർ​ശ​ന വീ​ടു​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് പ​ള്ളി​ക്കു​ന്ന് 24-ാം വാ​ർ​ഡി​ൽ​ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​ന മ​ദ​ന​ൻ നി​ർ​വ​ഹി​ച്ചു.

പ​ള്ളി​ക്കു​ന്ന് അ​സം​പ്ഷ​ൻ പ​ള്ളി വി​കാ​രി ഫാ. ​ആ​ന്‍റോ ചി​രി​യ​ങ്ക​ണ്ട​ത്ത് ത​റ​ക്ക​ല്ലി​ട​ൽ നി​ർ​വ​ഹി​ച്ചു. ദ​ർ​ശ​ന സ​ർ​വീ​സ് സൊ​സൈ​റ്റി സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ ഫാ. ​സോ​ള​മ​ൻ ക​ട​മ്പാ​ട്ടു​പ​റ​മ്പി​ൽ സി​എം​ഐ, ഫാ. ​മൈ​ക്കി​ൾ പാ​ലം​പ​റ​മ്പി​ൽ സി​എം​ഐ, ഭൂ​മി ന​ൽ​കി​യ നേ​രെ​പ​റ​മ്പി​ൽ ജോ​ബി, ക​രാ​റു​കാ​ര​ൻ എ​ഡി​സ​ൻ, വാ​ർ​ഡ് മെം​ബ​ർ ലി​സ ജീ​ജോ, ദ​ർ​ശ​ന ക്ല​ബ് പ്ര​സി​ഡ​ന്‍റ് സാ​ജു ജോ​ണ്‍, സൊ​സൈ​റ്റി മാ​നേ​ജ​ർ ഷി​നി ഫ്രാ​ൻ​സി​സ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി​ജോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up